Events

വി.ടി.ബലറാം എം.എൽ.എക്കും  ചലച്ചിത്ര സംവിധായകൻ സജീവൻ അന്തിക്കാടിനും   പുരസ്ക്കാരങ്ങൾ

സ്വതന്ത്ര ചിന്തയും  ശാസ്ത്രീയമനോഭാവവും  പ്രചരിപ്പിക്കുകയെന്നത് ഓരോ പൗരന്റെയുംകടമയാണെന്ന  ഭരണഘടനാ നിർദ്ദേശത്തിലേക്ക്  പ്രവാസിമലയാളിയുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി   വർഷംതോറും  രണ്ട് പുരസ്ക്കാരങ്ങൾ  എസ്സൻസ് ഗ്ലോബൽ യു.കെ  രൂപകൽപ്പന ചെയ്തtത് .അഴിമതി   തൊട്ടുതീണ്ടാതെ  സത്യസന്ധമായ പൊതുപ്രവർത്തനം നടത്തി വരുന്ന സ്വതന്ത്ര ചിന്തകരായ  നിയമസഭാ സാമാജികരെ പ്രോത്സാഹിപ്പിക്കുന്നതിനായി  ബെസ്റ്റ് പാർലിമെണ്ടേറിയൻ ” പുരസ്ക്കാരമാണ് അതിലൊന്ന്.  

തെളിവുകളെ അടിസ്ഥാനമാക്കി മനുഷ്യരെ  ചിന്തിക്കാൻ ധൈര്യപ്പെടുത്തും വിധമുള്ള നിസ്വാർത്ഥസേവനങ്ങൾ കാഴ്ചവെക്കുന്ന ഇന്ത്യക്കാർക്കാർക്കായുള്ള “ഫ്രീ തോട്ട് എംപവർമെന്റ്  അവാർഡാണ് ” രണ്ടാമത്തേത്.

ബെസ്റ്റ് പാർലിമെണ്ടേറിയൻ അവാർഡ്  2019 “

എസൻസ് ഗ്ലോബൽ യു.കെ യുടെ “ബെസ്റ്റ് പാർലിമെണ്ടേറിയൻ അവാർഡ് “കരസ്ഥമാക്കിയിരിക്കുന്നത് പ്രശസ്ത നിയമസഭാ സാമാജികനായ തൃത്താല മണ്ഡലം  എം.എൽ ശ്രീവി ടി.ബലറാമാണ്.

ഒരു ജനപ്രതിനിധി എന്ന നിലയിൽ നിയമസഭയിലും പ്രതികരണ ശേഷിയുള്ള പൊതു സമൂഹപ്രതിനിധി എന്ന നിലയിൽ  മാധ്യമങ്ങളിലും നടത്തിയ  ഇടപെടലുകളാണ് അദ്ദേഹത്തെ ഈപുരസ്ക്കാരത്തിന് അർഹമാക്കിയത്.

ഫ്രീതോട്ട് എമ്പവർമെന്റ് അവാർഡ്

 വർഷത്തെ “ഫ്രീതോട്ട് എമ്പവർമെന്റ് ” അവാർഡ് ലഭിച്ചിരിക്കുന്നത്  ചലച്ചിത്ര സംവിധായകനായസജീവൻ അന്തിക്കാടിനാണ്ഇന്ത്യൻ സിനിമാ ചരിത്രത്തിലാദ്യമായി  സ്വതന്ത്ര ചിന്തകരുടെ ജീവിതം പ്രമേയമാക്കിയ ” പ്രഭുവിന്റെമക്കൾ ”  എന്ന  മലയാള സിനിമ 2012 ൽ നിർമ്മിച്ച് തിയറ്ററിൽ റിലീസ് ചെയ്ത് സാക്ഷാത്ക്കരിച്ചതിനുംലോകമെമ്പാടുമുള്ള മലയാളികളായ സ്വതന്ത്ര ചിന്തകരുടെ പ്രധാന പ്ലാറ്റ്ഫോമായി ഇതിനകംമാറിക്കഴിഞ്ഞ “എസൻസ് ഗ്ലോബൽ ” എന്ന സംഘടന  സ്ഥാപിക്കുന്നതിനായി നടത്തിയപരിശ്രമങ്ങളുമാണ് സജീവൻ അന്തിക്കാടിനെ  പുരസ്ക്കാരത്തിന് അർഹനാക്കിയത്.ഒരു ലക്ഷമാണ്എംപവർമെന്റ് ” അവാർഡ് തുക. 

2019 ഒക്ടോബർ 19 ശനിയാഴ്ച ഉച്ചകഴിഞ്ഞ്  മൂന്നരക്ക് ലണ്ടൻഈസ്റ്റ് ഹാമിലെ ട്രിനിറ്റി ഹാളിൽ വെച്ച് നടക്കുന്ന എസൻസ്  ഗ്ലോബലിന്റെ വാർഷിക സമ്മേളനത്തിൽവെച്ച് ന്യൂ ഹാം എം പി  Hon. സ്റ്റീഫൻ  ടിംസ്‌ആണ് ശ്രീ വി ടി ബലറാമിനും ശ്രീ സജീവൻ അന്തിക്കാടിനും അവാർഡുകൾ  നൽകുന്നത് .തദവസരത്തിൽ  പ്രശസ്ത ഡോക്ടര്റുംശാസ്ത്ര പ്രചാരകനുമായ ഡോഅഗസ്റ്റസ് മോറിസ് വിദേശ മലയാളികളിലെ അന്ധവിശ്വാസങ്ങളെയും അനാരോഗ്യപ്രവണതകളെയും കുറിച്ച് പ്രഭാഷണം  നടത്തുന്നതാണ്.